
ദോഹ: ഖത്തര്‍ നാഷണല്‍ ലൈബ്രറി നാഷണല്‍ ലൈബ്രറി ഓഫ് കൊറിയയുമായി ധാരണാപത്രം ഒപ്പുവെച്ചു. സാംസ്‌ക്കാരിക വിനിമയങ്ങളിലൂടെ അറിവും പഠനവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ധാരണാപത്രം ഒപ്പുവെച്ചത്.
ഗവേഷണ പദ്ധതികള്‍ മെച്ചപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനോടൊപ്പം വിദ്യാഭ്യാസ, ഗവേഷണ പ്രസിദ്ധീകരണ സാമഗ്രികളുടെ കൈമാറ്റവും സാംസ്‌ക്കാരിക വിനിമയ പങ്കാളിത്തവും സഹകരണത്തില്‍ ഉള്‍പ്പെടുന്നു.
ശാസ്ത്ര, സാങ്കേതിക, സാംസ്‌ക്കാരിക സഹകരണം ഉള്‍പ്പെടെ പൊതുതാത്പര്യമുള്ള മേഖലകളില്‍ ഇരു ലൈബ്രറികളും ചേര്‍ന്ന് പ്രവര്‍ത്തിക്കും.
ഖത്തര്‍ നാഷണല്‍ ലൈബ്രറി പ്രസിഡന്റും സഹമന്ത്രിയുമായ ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കവാരിയും നാഷണല്‍ ലൈബ്രറി ഓഫ് കൊറിയ ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ഹൈ റാന്‍ സഹുമാണ് ധാരണാപത്രം ഒപ്പുവെച്ചത്.

