വിവാദങ്ങള്‍ക്കപ്പുറം ഷെജിനും ജോയ്‌സ്‌നയും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായി

Web Desk
1 Min Read

കോഴിക്കോട്: കോടഞ്ചേരിയിലെ ഡി വൈ എഫ് ഐ നേതാവ് ഷെജിനും ജോയ്‌സ്‌നയും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായി. സി പി എം നേതാക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഇവരുടെ ബന്ധത്തില്‍ ലവ് ജിഹാദ് ആരോപിച്ച് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് എം തോമസും ക്രൈസ്തവ സംഘടനകളും രംഗത്തെത്തിയത് വിവാദമായിരുന്നു.

city exchange

ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി അംഗം ദിപു പ്രേംനാഥ്, സി പി എം തിരുവമ്പാടി ഏരിയാ കമ്മറ്റി അംഗങ്ങളായ ഷിജി ആന്റണി, കെ പി ചാക്കോച്ചന്‍ എന്നിവര്‍ക്കൊപ്പമാണ് ഷെജിനും ജോയ്‌സ്‌നയുമെത്തിയത്. കോടഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫിസില്‍ ഇരുവരും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തു. സി പി എം നേതാക്കള്‍ സാക്ഷികളായി.

ഡി വൈ എഫ് ഐ നേതാവായ ഷെജിന്റേയും ജോയ്‌സനയും പ്രണയ വിവാഹം നേരത്തെ വലിയ വിവാദമായിരുന്നു. ഇവരുടെ വിവാഹത്തിനെതിരെ ചില ക്രിസ്ത്യന്‍ സംഘടനകളാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം ജോര്‍ജ് എം തോമസ് നടത്തിയ ലൗ ജിഹാദ് പരാമര്‍ശം വിവാദം ആളിക്കത്തിച്ചു. ജോര്‍ജ് എം തോമസിനെ തള്ളിപ്പറഞ്ഞ സി പി എം പിന്നീട് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചു.

- Advertisement -
Ad image

കഴിഞ്ഞ മാസം ഒമ്പതിനാണ് കോടഞ്ചേരി നൂറാം തോട് സ്വദേശിയും സി പി എം ലോക്കല്‍ കമ്മറ്റിയംഗവുമായ ഷെജിന്‍ തെയ്യപ്പാറ സ്വദേശിയായ ജോയ്‌സ്‌ന ജോസഫിനൊപ്പം വീടുവിട്ടിറങ്ങിയത്. വിവാദങ്ങള്‍ രൂക്ഷമായതോടെ ഇരുവരും ആലപ്പുഴയിലെ ബന്ധുവീട്ടിലേക്ക് മാറിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!