കെ എ ടി എഫ് ഡി ഡി ഇ ഓഫീസ് ധര്‍ണ്ണ ചൊവ്വാഴ്ച

Web Desk
2 Min Read

കോട്ടയം: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ പൊതു വിദ്യാഭ്യാസ മേഖലയിലെ അവകാശ നിഷേധത്തിനെതിരെ കേരളത്തിലെ 14 ഡി ഡി ഇ ഓഫീസുകള്‍ക്ക് മുന്നിലും ചൊവ്വാഴ്ച ധര്‍ണ്ണ നടത്തും.

city exchange

എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ (കാസര്‍കോട്), അഡ്വ. അബ്ദുല്‍ കരീം ചേലേരി (കണ്ണൂര്‍), ടി സിദ്ദീഖ് എം എല്‍ എ (വയനാട്), എം എ റസാഖ് മാസ്റ്റര്‍ (കോഴിക്കോട്), പി ഉബൈദുള്ള എം എല്‍ എ (മലപ്പുറം), അഡ്വ. ടി എ സിദ്ധീഖ് (പാലക്കാട്), ടി എന്‍ പ്രതാപന്‍ എം പി (തൃശൂര്‍),
കെ എം അബ്ദുല്‍ മജീദ് (എറണാകുളം), കെ എം എ ഷുക്കൂര്‍ (ഇടുക്കി), എ എ ഷുക്കൂര്‍ (ആലപ്പുഴ), നൗഷാദ് യൂനുസ് (കൊല്ലം), ബീമാപള്ളി റഷീദ് (തിരുവനന്തപുരം) എന്നിവര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും.

കെ എ ടി എഫ് സംസ്ഥാന- ജില്ലാ നേതാക്കള്‍ ധര്‍ണ്ണയെ അഭിസംബോധന ചെയ്യും. കെ ഇ ആറിന് വിരുദ്ധമായി ഭാഷാധ്യാപക നിയമനം തടയുന്നത് അവസാനിപ്പിക്കുക.
തസ്തിക നിര്‍ണയം ഉടന്‍ പൂര്‍ത്തിയാക്കുക, പി എസ് സി നിയമനം ത്വരിതപ്പെടുത്തുക, ശമ്പള, ഡി എ കുടിശ്ശികകള്‍ ഉടന്‍ അനുവദിക്കുക, മുഴുവന്‍ ജീവനക്കാരേയും സ്റ്റാറ്റിയുട്ടറി പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുകയും ചെയ്യുക, ഉച്ചഭക്ഷണ ഫണ്ട് വര്‍ധിപ്പിച്ച് സമയ ബന്ധിതമായി നല്‍കുക, ഹയര്‍ സെക്കണ്ടറി അറബിക് 10ല്‍ നിന്നും 25 കുട്ടികളായി വര്‍ധിപ്പിച്ച് ഇറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കുക, ഭിന്നശേഷി സംവരണം അവ്യക്തതകള്‍ ഉടന്‍ പരിഹരിക്കുക, എന്‍ ഇ പി അറബി ഭാഷാ പഠനം ഉറപ്പാക്കുക, അറബിക് സര്‍വ്വകലാശാല സ്ഥാപിക്കുക,
അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ മുഴുവന്‍ പാര്‍ട്ട് ടൈം അധ്യാപകര്‍ക്കും ഫുള്‍ ടൈം ബെനിഫിറ്റ് നല്‍കുക, ഡയറ്റുകളിലെ അറബി ഉള്‍പ്പെടെയുള്ള ഫാക്കല്‍റ്റികളുടെ ഒഴിവുകള്‍ നികത്തുക, ഭാഷാ പഠനത്തിന് ഏറെ കുട്ടികളുണ്ടായിട്ടും മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലയം (അണ്‍ എക്കണോമിക് വിദ്യാലയം) എന്ന പേരില്‍ വര്‍ഷങ്ങളായി അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ നിയമനം ഉടന്‍ അംഗികരിക്കുക,
മലബാറിലെ പ്ലസ് വണ്‍ സീറ്റ് കുറവിന് ശാശ്വത പരിഹാരം കാണുക തുടങ്ങി സുപ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ധര്‍ണ്ണ സംഘടിപ്പിച്ചിരിക്കുന്നതെന്ന് കെ എ ടി എഫ് നേതാക്കള്‍ അറിയിച്ചു.

- Advertisement -
Ad image

പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം എ ലത്തീഫ്, ട്രഷറര്‍ മാഹിന്‍ ബാഖവി, എം ടി സൈനുല്‍ ആബിദീന്‍, എ പി ബഷീര്‍, എം എ റഷീദ് മദനി എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!