ഒരു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Web Desk
1 Min Read

കൊച്ചി: ഒരു കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. വടക്കേക്കര പട്ടണം കുപ്പിത്തറ വീട്ടില്‍ അശ്വിന്‍ (19) നെയാണ് വടക്കേര ഇന്‍സ്‌പെക്ടര്‍ വി സി സൂരജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

city exchange

വില്‍പ്പനക്കായി വീട്ടിലെ കിടപ്പുമുറിയില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് പൊലീസ് കണ്ടെടുത്തത്. വിദ്യാര്‍ഥികള്‍ക്കിടയിലാണ് ഇയാളുടെ വില്‍പ്പന മുനമ്പം ഡി വൈ എസ് പി എം കെ മുരളിയുടെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ വി സി സൂരജ്, എസ്. ഐമാരായ എം എസ് ഷെറി, വി എം റസാഖ്, സി പി ഒമാരായ പ്രവീണ്‍ ദാസ്, സനല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വരും ദിവസങ്ങളില്‍ മയക്കു മരുന്ന് വില്‍പ്പനക്കെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാവുമെന്ന് മുനമ്പം ഡി വൈ എസ് പി പറഞ്ഞു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!