

ദോഹ: ഖത്തറിലെ ആദ്യ സാമൂഹ്യ സാംസ്‌കാരിക ഇന്ത്യന്‍ സംഘടനകളിലൊന്നായ പ്രവാസിയുടെ നേതൃത്വത്തില്‍ ഡോ. സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 27ന് വൈകിട്ട് ആറിന് ഐ സി സി അശോകാ ഹാളിലാണ് പരിപാടി.

ബഷീര്‍ കാലത്തിന് മുമ്പേ നടന്ന ആചാര്യന്‍ എന്ന വിഷയത്തിലാണ് ഡോ. സുനില്‍ പി ഇളയിടം പ്രഭാഷണം നടത്തുക.

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പ്രൊഫസറായ ഡോ. സുനില്‍ പി ഇളയിടം രണ്ടു തവണ കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം നേടിയിട്ടുണ്ട്. എഴുത്തുകാരനും നിരൂപകനും വാഗ്മിയുമായ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് ശ്രവിക്കുന്നത്.
മഹാഭാരതം സാംസ്‌കാരിക ചരിത്രം, അലയടിക്കുന്ന വാക്ക്, കണ്‍വഴികള്‍ കാഴ്ചവട്ടങ്ങള്‍, സാഹോദര്യഭാവത്തിന്റെ വിപ്ലവമൂല്യം തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളില്‍ ചിലതാണ്.

