

മലപ്പുറം: രോഗികളെ ചികിത്സിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ട ഡോക്ടര്‍ അന്തരിച്ചു. ഇന്ത്യന്‍ നാഷണല്‍ ലീഗ് ദേശീയ ട്രഷറര്‍ ഓച്ചിറ മഠത്തില്‍ കാരാഴ്മവേളൂര്‍ വീട്ടില്‍ ഡോ. എ എ അമീന്‍ (70) ആണ് അന്തരിച്ചത്.

നെഞ്ചുവേദനയെ തുടര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആന്‍ജിയോപ്ലാസ്റ്റി നടത്തി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

ഓച്ചിറ സ്റ്റാര്‍ ആശുപത്രിയില്‍ സൈക്യാട്രിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. 2016-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ഇടതുമുന്നണിയുടെ പിന്തുണയില്‍ ഐ എന്‍ എല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
എം ഇ എസ് സ്ഥാപക നേതാവ് പരേതനായ ഡോ. അബ്ദുല്‍ ഗഫൂറിന്റെ മകള്‍ ഫൗസിന്‍ അമീന്‍ ആണ് ഭാര്യ. മക്കള്‍: ഡോ. ഫയാസ് അമീന്‍, ഫാദില്‍ അമീന്‍.

