സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

Web Desk
1 Min Read

mr,

ഇരിങ്ങാലക്കുട: സ്പെഷ്യല്‍, റഗുലര്‍ സ്‌കൂളുകളില്‍ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ അധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യതയായ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ദ്വിവത്സര ഡിപ്ലോമ ഇന്‍ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ കോഴ്സിന് അപേക്ഷിക്കാം. ഇന്റലക്ച്വല്‍ ആന്‍ഡ് ഡെവലപ്മെന്റ് ഡിസബിലിറ്റീസ് (IDD) എന്ന കോഴ്സ് കല്ലേറ്റുംകരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനിലാണ് നടത്തുന്നത്. 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു- വി എച്ച്എ സ് സി അല്ലെങ്കില്‍ തതുല്യം. എസ് സി, എസ് ടി, ഒ ബി സി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് നിയമാനുസൃത ഇളവുണ്ട്. റീഹാബിലിറ്റേഷന്‍ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റായ www. rehabcouncil.nic.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. അവസാന തിയ്യതി നവംബര്‍ 11. വിശദവിവരങ്ങള്‍ക്ക് 9498306022.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!