റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദീഖി അഫ്ഗാനില്‍ കൊല്ലപ്പെട്ടു

Web Desk
1 Min Read

കാണ്ഡഹാര്‍: ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദീഖി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ മേഖലയില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കൊല്ലപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ഫോട്ടോ ജേര്‍ണലിസ്റ്റാണ് ഡാനിഷ് സിദ്ദീഖി.

city exchange

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ദുരിതം പകര്‍ത്തിയ ഡാനിഷ് സിദ്ദീഖിയുടെ ഫോട്ടോ 2018ലെ പുലിറ്റ്‌സര്‍ പുരസ്‌ക്കാരത്തിന് അര്‍ഹനായിരുന്നു.
കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക് ജില്ലയില്‍ സിദ്ദീഖിയുടെ മൃതദേഹം കണ്ടെത്തിയതായി അഫ്ഗാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. താലിബാനെതിരെ ഒറ്റയ്ക്ക് പോരാടിയെ അഫ്ഗാന്‍ പൊലീസ് ഓഫിസറെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പ്രത്യേക സേനയുടെ ദൗത്യത്തെ കുറഇച്ച് സിദ്ദീഖി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഫ്ഗാന്‍ സേനയുടെ വാഹനങ്ങളെ താലിബാന്‍ റോക്കറ്റുകള്‍ ലക്ഷ്യമിടുന്നതിന്റെ ഗ്രാഫിക്ക് ചിത്രങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് മൂന്നു ദിവസം മുമ്പാണ് പുറത്തുവന്നത്.


ഡല്‍ഹിയിലെ പൗരത്വ ഭേദഗതി നിയമിത്തിനെതിരായ പ്രതിഷേധം, റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ദുരിതം, നേപ്പാള്‍ ഭൂകമ്പം, ഇന്ത്യയിലെ കോവിഡ് ദുരന്തം തുടങ്ങിയവ ഏറെ ശ്രദ്ധേയമായിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെ ശ്മശാനങ്ങളില്‍ കൂട്ടത്തോടെ കത്തിക്കുന്ന സിദ്ദീഖിയുടെ ഡ്രോണ്‍ ചിത്രം ഇന്ത്യയിലെ കോവിഡ് വ്യാപനം ലോകത്തിന്റെ ശ്രദ്ധയിലെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!