ഈദുല്‍ ഫിത്വര്‍ പരിപാടികള്‍ക്ക് ഈജിപ്ഷ്യന്‍ സൂപ്പര്‍ സ്റ്റാര്‍ ഖത്തറില്‍

Web Desk
0 Min Read

ദോഹ: ഈദുല്‍ ഫിത്വര്‍ പരിപാടി അവതരിപ്പിക്കാന്‍ ഈജിപ്ഷ്യന്‍ നൈറ്റിന് അറബ് ഇതിഹാസം ടാമര്‍ ഹൊസ്നി ഡിജെ റോഡ്ജിനൊപ്പം ഖത്തറിലെത്തുന്നു. ഏപ്രില്‍ 22ന് രാത്രി ഒന്‍പത് മണിക്ക് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ അല്‍ മയാസ തിയേറ്ററിലാണ് പരിപാടി.

city exchange

ആഫ്രിക്കയിലെയും മിഡില്‍ ഈസ്റ്റിലെയും മികച്ച കലാകാരന്‍ എന്ന ബഹുമതി നേടിയ ടാമര്‍ ഹൊസ്നി ഫിഫ ലോകകപ്പിനിടെ ദോഹയില്‍ സംഗീത പരിപാടി അവതരിപ്പിച്ചിരുന്നു. ടൂര്‍ണമെന്റിനിടെ അറബ് കലാകാരന്മാരുടെ സ്വകാര്യ കച്ചേരികളില്‍ ഏറ്റവും ഉയര്‍ന്ന പ്രേക്ഷക സാന്നിധ്യമുണ്ടായ പരിപാടിയായിരുന്നു ടാമര്‍ ഹൊസ്‌നിയുടേത്.

ഈദുല്‍ ഫിത്വറിനോടനുബന്ധിച്ചുള്ള ഖത്തര്‍ ലൈവ് 2023ന്റെ ഭാഗമായാണ് ഈജിപ്ഷ്യന്‍ നൈറ്റ് സംഘടിപ്പിക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!