

ധര്‍മപുരി: കണ്ണൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന 07390 കണ്ണൂര്‍- യശ്വന്ത്പൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് പാളം തെറ്റി. സേലം- ബെംഗളൂരു റൂട്ടില്‍ തമിഴ്‌നാട്ടില്‍ ധര്‍പുരിക്ക് സമീപം മുത്തംപട്ടി- ശിവദി സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടം.

എന്‍ജിനു സമീപം എ സി ബോഗിയുടെ ചവിട്ടുപടിയില്‍ പാറക്കല്ല് വന്നിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതേതുടര്‍ന്ന് അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.45നാണ് അപകടമുണ്ടായത്.

അപകടത്തില്‍ ആര്‍ക്കും ഗുരുതര പരിക്കില്ല. എ സി ബോഗിയുടെ ചവിട്ടു പടികളും ഗ്ലാസുകളും തകര്‍ന്നിട്ടുണ്ട്. സീറ്റുകള്‍ ഇളകി മാറുകയും ചെയ്തു. വ്യാഴാഴ്ച വൈകിട്ടാണ് കണ്ണൂരില്‍ നിന്നും ട്രെയിന്‍ യശ്വന്തപൂരിലേക്ക് പുറപ്പെട്ടത്.

