ഖത്തറില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ് നാലു പേര്‍ അറസ്റ്റില്‍

Web Desk
0 Min Read

ദോഹ: വിവിധ തരം മയക്കുമരുന്നുകള്‍ കൈമാറ്റവും ദുരുപയോഗവും ചെയ്യുന്നതില്‍ പങ്കാളികളായ ഏഷ്യന്‍ രാജ്യത്തുനിന്നുള്ള നാലുപേരെ ഡഗ് എന്‍ഫോഴ്സ്മെന്റ് ജനറല്‍ ഡയറക്ടറേറ്റ് പിടികൂടി.

city exchange

പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഇവരുടെ വസതിയില്‍ നടത്തിയ പരിശോധനയിലാണ് വിവിധതരം മയക്കുമരുന്നുകള്‍ അടങ്ങിയ ബാഗുകളും പാക്കറ്റുകളും ക്യാപ്സ്യൂളുകളും കണ്ടെത്തിയത്. 421 ഗ്രാം ഷാബു, 370 ഗ്രാം ഹാഷിഷ്, 800 ഗ്രാം ഹെറോയിന്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

കൂടാതെ, മയക്കുമരുന്ന് തൂക്കാന്‍ ഉപയോഗിക്കുന്ന രണ്ട് ഇലക്ട്രോണിക് തുലാസുകളും കണ്ടെത്തി. ഈ വിഷയത്തില്‍ ആവശ്യമായ നിയമനടപടികള്‍ ആരംഭിക്കുന്നതിനായി പിടിച്ചെടുത്ത വസ്തുക്കളും വ്യക്തികളും പബ്ലിക് പ്രോസിക്യൂഷനു കൈമാറി.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!