

ദോഹ: അല്‍ അഖ്‌സ പ്രിന്റിംഗ് പ്രസിന്റെ 2024ലെ കലണ്ടര്‍ പ്രകാശനം സേവറി ഹോട്ടലില്‍ നടന്നു. അല്‍ അഖ്‌സ പ്രിന്റിംഗ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് സഖാഫി പാലൊളി സേവറി റസ്‌റ്റോറന്റ് മാനേജര്‍ മുഹമ്മദ് ഷാഹുല്‍ ആബൂട്ടിക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.


ചടങ്ങില്‍ തോമസ് സാമുവല്‍, ഷംസീര്‍ കളത്തില്‍, ദര്‍വേശ് കമ്പനി എഫ് എം സി ജി ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍ മുഹമ്മദ് ഇഖ്ബാല്‍, നൗഷാദ് അതിരുമട, ഇര്‍ഷാദ് ചൊക്ലി, ഷാനവാസ് തൃശൂര്‍, ഷമീര്‍ കളത്തില്‍, രാജന്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.
