ഫോര്‍ മൈ ലവ്; കാല്‍ നൂറ്റാണ്ട് തികച്ച 14 പ്രവാസികളുടെ ജീവിത പങ്കാളികള്‍ ഖത്തറിലെത്തി

Web Desk
1 Min Read

ദോഹ: മൂന്നു പതിറ്റാണ്ടു കാലമായി ഖത്തറില്‍ തൊഴിലെടുക്കുന്ന പ്രവാസികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 14 പേരുടെ ജീവിത പങ്കാളികളെ റേഡിയോ മലയാളം 98.6 എഫ് എം എല്ലാ ചെലവും വഹിച്ച് ഖത്തറില്‍ സന്ദര്‍ശനത്തിനെത്തിച്ചു. അവര്‍ക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റി ഹോളിഡേ ഇന്‍ ഹോട്ടലില്‍ സ്വീകരണം ഒരുക്കി.

city exchange

ഫോര്‍ മൈ ലവ് എന്ന പേരില്‍ 2018ല്‍ തുടക്കം കുറിച്ച സാമൂഹിക ഉത്തരവാദിത്വ പദ്ധതിയുടെ അഞ്ചാം പതിപ്പാണ് ഇപ്പോള്‍ നടക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ 10, 11, 12, 13 ദമ്പതികള്‍ക്ക് ഈ പദ്ധതിയിലൂടെ ഖത്തറിലെത്താനുള്ള അവസരം ലഭിച്ചിരുന്നു.

25 വര്‍ഷത്തിലധികം ഖത്തറില്‍ ജീവിച്ചിട്ടും കുടുംബസമേതം കഴിയാനുള്ള അവസരം ലഭിക്കാത്ത 14 പ്രവാസികളാണ് ഈ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ടത്. റേഡിയോ മലയാളം 98.6 എഫ് എമ്മിന്റെ പ്രേക്ഷകരുടെ നാമനിര്‍ദ്ദേശത്തിലാണ് ഈ തെരഞ്ഞെടുപ്പ് നടന്നത്.

ദമ്പതികള്‍ ഫെബ്രുവരി 18 മുതല്‍ 23 വരെയാണ് ഖത്തറിലുണ്ടാവുക. റേഡിയോ മലയാളത്തിന്റെ ഒരു ആര്‍ ജെ കേരളത്തില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചും ഇവരെ അനുഗമിക്കുന്നുണ്ട്.

- Advertisement -
Ad image

സാംസ്‌കാരിക പരിപാടികള്‍, പ്രവാസി സംഗമങ്ങള്‍, മറ്റ് കമ്മ്യൂണിറ്റി ഇവന്റുകള്‍, സ്വീകരണങ്ങള്‍ എന്നിവ ഈ യാത്രയുടെ ഭാഗമായിരിക്കും. കമ്മ്യൂണിറ്റി, മാധ്യമങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ പിന്തുണയോടെ സംഘടിപ്പിച്ചിരിക്കുന്ന ഈ സംരംഭം ഇതിനകം ഏറെ പ്രശംസ നേടി കഴിഞ്ഞു.

സ്വീകരണ ചടങ്ങില്‍ കമ്മ്യൂണിറ്റി നേതാക്കളും മാധ്യമ പ്രവര്‍ത്തകരും വ്യവസായ പ്രമുഖരും മറ്റു വിശിഷ്ടാതിഥികളും പങ്കെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!