

ദോഹ: ഇന്‍കാസ് ഖത്തര്‍ യൂത്ത് വിങ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിയാദ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ദോഹ സി റിങ് റോഡിലെ റിയാദ മെഡിക്കല്‍ സെന്ററില്‍ നടത്തിയ ക്യാമ്പ് ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു.

തൊഴിലാളികളും സ്ത്രീകളുമുള്‍പ്പെടെ 200ഓളം ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു. പരിശോധനക്ക് പുറമെ മരുന്നും കണ്ണടയുമടക്കം സൗജന്യ നിരക്കില്‍ നല്‍കാനായത് സാധാരണ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമായി.

നേത്ര പരിശോധന ക്യാമ്പില്‍ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്മാന്‍, റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, വൈസ് പ്രസിഡന്റ് ദീപക് കുമാര്‍ ഷെട്ടി, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ട്രെഷറര്‍ കുല്‍ദീപ് കൗര്‍, മാനേജിങ് കമ്മിറ്റി അംഗം സെറീന അഹദ്, ഐ എസ് സി ജനറല്‍ സെക്രട്ടറി നിഹാദ് അലി, സെക്രട്ടറി പ്രദീപ് പിള്ള, ഐ സി സി മാനേജിങ് കമ്മിറ്റി അംഗങ്ങളായ എബ്രഹാം കെ ജോസഫ്, സജീവ് സത്യശീലന്‍, ഐ സി ബി എഫ് മുന്‍ ആക്ടിങ് പ്രസിഡന്റ് വിനോദ് വി നായര്‍, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, വൈസ് പ്രസിഡന്റ് വി എസ് അബ്ദുല്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറിമാരായ ബഷീര്‍ തുവാരിക്കല്‍, അബ്ദുല്‍ മജീദ്, അഡൈ്വസറി ബോര്‍ഡ് അംഗം ഡേവിസ് ഇടശ്ശേരി, ഐ വൈ സി ഇന്റര്‍നാഷന്‍ ഖത്തര്‍ ചെയര്‍പേഴ്‌സണ്‍ ഷഹന ഇല്ല്യാസ് എന്നിവര്‍ പങ്കെടുത്തു.
യൂത്ത് വിങ് എറണാകുളം ജില്ലാ പ്രസിഡന്റ് റിഷാദ് മൊയ്തീന്‍, വൈസ് പ്രസിഡന്റ് ഡാസില്‍ ജോസ്, ട്രഷറര്‍ അശ്വിന്‍ കൃഷ്ണ, ഐ വൈ സി ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി ബിനീഷ് അഷ്റഫ്, ഇന്‍കാസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ദിജേഷ് പി ആര്‍, ട്രഷറര്‍ മാത്യു എം പി, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിമാരായ ഷിജു കുരിയാക്കോസ്, ശിഹാബ് കെ ബി, മഞ്ജുഷ ശ്രീജിത്ത്, ജില്ലാ വൈസ് പ്രസിഡന്റ്മാരായ എം എം മൂസ, ഷിജോ തങ്കച്ചന്‍, ജില്ലാ സെക്രട്ടറിമാരായ അന്‍ഷാദ് ആലുവ, ഹരികൃഷ്ണന്‍ കെ, അഡൈ്വസറി ബോര്‍ഡ് ്അംഗം വര്‍ഗീസ് വര്‍ഗീസ്, നിയോജകമണ്ഡലം ഭാരവാഹികളായ ബിനു പീറ്റര്‍, സിറില്‍ ജോസ്, മുഹമ്മദ് നബീല്‍, ഡാന്‍ തോമസ്, വിനോദ് സേവ്യര്‍, ബിജു എബ്രഹാം, സിനിക്ക് സാജു, എല്‍ദോസ് സി എ, മാര്‍ട്ടിന്‍ കരുമാത്തി, ഷാജി എം ഹമീദ്, ബൈജു ദാസ്, നിയാസ് അബ്ദുല്‍ റഹിമാന്‍, ഉസ്മാന്‍ മോളത്ത്, ആദില്‍ മുഹമ്മദ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്കി.

