സ്‌പോക്കണ്‍ അറബിക് ക്ലാസ്സ് ആരംഭിച്ചു

Web Desk
1 Min Read

ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയണ്‍ മദീന ഖലീഫ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ മദീന ഖലീഫ നോര്‍ത്ത് ക്യു ഐ സി സി ഹാളില്‍ സ്‌പോക്കണ്‍ അറബിക് പരിശീലന ക്ലാസ്സ് തസ്ഹീല്‍ 2.0 സംഘടിപ്പിച്ചു.

city exchange

മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന കോഴ്‌സ് ആഴ്ചയില്‍ രണ്ട് മണിക്കൂര്‍ വീതം ശനിയാഴ്ച യും ചൊവ്വാഴ്ചയുമാണ് നടക്കുക. വളരെ എളുപ്പത്തില്‍ അറബി സംസാരിക്കാന്‍ പഠിപ്പിക്കുക എന്നതാണ് ക്ലാസ്സിന്റെ ലക്ഷ്യം. ആദ്യ ക്ലാസ്സില്‍ 15ഓളം പഠിതാക്കള്‍ പങ്കെടുത്തു.

ക്ലാസിനു മുന്നോടിയായി പഠിതാക്കള്‍ക്ക് അവബോധം ഉണ്ടാക്കാന്‍ വേണ്ടി ഡെമൊ ക്ലാസും സംഘടിപ്പിച്ചിരുന്നു. ഡെമോ ക്ലാസ്സ് ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയണ്‍ സി ഒ ഒ അമീര്‍ ഷാജി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഫോക്കസ് മദീന ഖലീഫ ഡിവിഷണല്‍ ഡയറക്ടര്‍ ഷഫീക്, ഡിവിഷണല്‍ ഓപ്പറേഷന്‍ മാനേജര്‍ ത്വാഹ, ഡിവിഷണല്‍ എച്ച് ആര്‍ മാനേജര്‍ സഹീര്‍, സ്‌പോക്കണ്‍ അറബിക് ക്ലാസ്സ് കോര്‍ഡിനേറ്റര്‍ സുബൈര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!