മയക്കുമരുന്ന് നല്കി നഗ്ന വീഡിയോ നിര്‍മിച്ചെന്ന പരാതിയുമായി മുന്‍ മിസ് യൂണിവേഴ്‌സ്

Web Desk
1 Min Read

മുംബൈ: മയക്കുമരുന്ന് നല്‍കി നഗ്‌ന വീഡിയോ ചിത്രീകരിച്ചെന്ന പരാതിയുമായി മിസ് യൂണിവേഴസ്് രംഗത്ത്. 2019 വി വി എന്‍ മിസ് യൂണിവേഴ്സായ പാരി പസ്വാനാണ് മുംബൈ പൊലീസില്‍ പരാതിയുമായെത്തിയത്.

city exchange


ഭക്ഷണത്തില്‍ മയക്കു മരുന്ന് കലര്‍ത്തി അബോധാവസ്ഥയിലാക്കിയ ശേഷം നഗ്‌ന വീഡിയോ ചിത്രീകരിച്ചെന്നാണ് പാരി പസ്വാന്‍ പരാതിയില്‍ പറയുന്നത്. ജോലി ആവശ്യവുമായാണ് മുംബൈയിലെത്തിയതെന്നും അവര്‍ വിശദീകരിക്കുന്നു.

എന്നാല്‍ ഏത് പ്രൊഡക്ഷന്‍ കമ്പനിയുടെ പേര് പുറത്തുവന്നിട്ടില്ല. ഇത്തരത്തില്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘങ്ങള്‍ മുംബൈയിലുണ്ടെന്നും അവര്‍ക്കെതിരെ മല്‍വാനി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവരെ നിയമത്തിന്‍ മുന്നില്‍ കൊണ്ടുവരണമെന്നും പാരി കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image


സ്ത്രീധന തര്‍ക്കവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെതിരെ പരാതി നല്കി നേരത്തെ പാരി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. പാരിയുടെ ഭര്‍ത്താവ് നീരജ് ഇതേ തുടര്‍ന്ന് പൊലീസ് അറസ്റ്റിലായിരുന്നു. എന്നാല്‍ നീരജിന്റെ കുടുംബം കടുത്ത ആരോപണമാണ് പാരിക്കെതിരെ ഉയര്‍ത്തുന്നത്. പാരി പസ്വാന്‍ മുംബൈയില്‍ പോണ്‍ വീഡിയോകളില്‍ അഭിനയിക്കാറുണ്ടെന്നും,നിരപരാധികളായ ഒരുപാട് പെണ്‍കുട്ടികളെ ചതിയില്‍ പെടുത്തി ഇത്തരം വീഡിയോകള്‍ ഉണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ടെന്നുമാണ് അവരുടെ ആരോപണം.

Share This Article
Leave a Comment
error: Content is protected !!