കേരള പൊലീസില്‍ ആര്‍ എസ് എസ് ഗ്യാങെന്ന് ആനി രാജ

Web Desk
1 Min Read

തിരുവനന്തപുരം: കേരള പൊലീസില്‍ ആര്‍ എസ് എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്ന് സി പി ഐ നേതാവും നാഷണല്‍ ഫെഡറേ,ന്‍ ഓഫ് ഇന്ത്യന്‍ വിമിന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജ. സ്ത്രീ സുരക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസ് ബോധപൂര്‍വ്വം ഇടപെടുകയാണെന്നും ആനി രാജ ചൂണ്ടിക്കാട്ടി.

city exchange


പല മരണങ്ങള്‍ക്കും കാരണം പൊലീസിന്റെ അനാസ്ഥയാണ്. ദേശീയ തലത്തില്‍ പോലും കടുത്ത നാണക്കേടാണ് കേരള പൊലീസിലെ ചില പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ഭരണകൂടത്തിനുണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ആര്‍ എസ് എസ് ഗ്യാങ് കേരള പൊലീസില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംശയിക്കാമെന്നും ആനി രാജ വിശദീകരിച്ചു.

- Advertisement -
Ad image


അടുത്ത കാലത്തായി സ്ത്രീകള്‍ക്കെതിരെ നടന്ന പീഡനങ്ങളും അതിക്രമങ്ങളുമായി ബന്ധപ്പെട്ട നടപടികളെ വിമര്‍ശിച്ചാണ് ആനി രാജ രംഗത്തെത്തിയത്.

സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക വകുപ്പും മന്ത്രിയും വേണമെന്നും ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ ഡി എഫിനും കത്ത് നല്കുമെന്നും ആനി രാജ അറിയിച്ചു. സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക വകുപ്പും മന്ത്രിയും വേണം. ഇപ്പോള്‍ മറ്റൊരു വകുപ്പിന്റെ കൂടെ പ്രവര്‍ത്തിക്കുന്ന സ്ത്രീ സുരക്ഷാ വകുപ്പ് സ്വതന്ത്രമാക്കണമെന്നും അവര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!