ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപയോക്താക്കള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: രാജ്യത്തെ മുന്‍നിര ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് വേള്‍ഡ് ഡയബറ്റിക് ദിനത്തില്‍ പ്രമുഖ ഹെല്‍ത്ത് കെയര്‍ ഡിവിഷന്‍ ആയ ഇമാറ ഹെല്‍ത് കെയറുമായി സഹകരിച്ച് ഉപഭോക്താക്കള്‍ക്കായി സൗജന്യ ഹെല്‍ത്ത് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു.

city exchange

രജിസ്‌ട്രേഷന്‍ ചെയ്ത ഇരുനൂറിലധികം ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്ത് പരിശോധനക്ക് വിധേയരായി. ബ്ലഡ് പ്രഷര്‍, ഡയബറ്റിസ്, ബി എം ഐ തുടങ്ങിയ പരിശോധനകളായിരുന്നു ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് എസ്ദാന്‍ വുകൈര്‍ ഷോറൂമില്‍ ആയിരുന്നു സൗജന്യ മെഡിക്കല്‍ ക്യാമ്പ്.

ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷറഫ് ചിറക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമാകുന്ന ഇത്തരം പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് ഐ സി സി ഉപദേശക സമിതി അംഗം കൂടിയായ അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!