
കോഴിക്കോട്: നന്തി ഇരുപതാം മയില്‍ സ്വദേശി സലാലയില്‍ നിര്യാതനായി. തെക്കേയില്‍ റസാഖാണ് മരിച്ചത്. രാത്രിയില്‍ അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. വിവിധ ജി.സി.സി രാജ്യങ്ങളില്‍ ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം 17 ദിവസം മുമ്പാണ് സലാലയിലെത്തിയത്. ഭാര്യയും മൂന്ന് മക്കളുമുണ്ട്. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.


