
ദോഹ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നടന്ന ആക്രമണങ്ങളെ ഖത്തര്‍ ശക്തമായി അപലപിച്ചു. ആക്രമണങ്ങളില്‍ മരണങ്ങളും പരുക്കുകളും സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രേരണയോ ന്യായീകരണമോ ഏതായാലും എല്ലാത്തരം അക്രമങ്ങളെയും ഭീകരവാദത്തെയും ക്രിമിനല്‍ പ്രവൃത്തികളെയും തള്ളിപ്പറയുന്ന ഖത്തറിന്റെ ഉറച്ച നിലപാട് ആവര്‍ത്തിച്ചു.

അതോടൊപ്പം, ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പാക്കിസ്ഥാന് സര്‍ക്കാരിനും ജനങ്ങള്‍ക്കും ഖത്തര്‍ രാഷ്ട്രത്തിന്റെ ആത്മാര്‍ഥമായ അനുശോചനങ്ങള്‍ മന്ത്രാലയം അറിയിച്ചു. പരുക്കേറ്റവര്‍ക്ക് വേഗത്തിലുള്ള സുഖപ്രാപ്തി ഉണ്ടാകട്ടെയെന്നും പ്രസ്താവനയില്‍ ആശംസിച്ചു.
