

റിയാദ്: സൗദി അറേബ്യയില്‍ വ്യാഴാഴ്ച 5591 പേര്‍ക്ക് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡിനെ തുടര്‍ന്ന് ഇതുവരെ 8914 പേരാണ് മരിച്ചത്. ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 638,327 ആയി വര്‍ധിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനകം 5238 പേരാണ് കോവിഡ് രോഗബാധയില്‍ നിന്ന് മുക്തരായത്. ഇതുവരെ 584,050 പേര്‍ രോഗമുക്തരായിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് സൗദി ആയിരം റിയാല്‍ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പ് നല്കി. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഒരു ലക്ഷം റിയാലായി ഉയരും.
മക്കയില്‍ ഗ്രാന്റ് മസ്ജിദിലും മറ്റ് പൊതുസ്ഥലങ്ങളിലും സാമൂഹിക അകലം പാലിക്കണമെന്നും പൊതുസ്ഥലങ്ങളിലും വീട്ടിനകത്തും മാസ്‌ക് നിര്‍ബന്ധമാണെന്നും അധികൃതര്‍ അറിയിച്ചു.

