NEWS
മോഫിയ പര്‍വീണ്‍ കേസ്; എം എല്‍ എയുടെ കത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി

ആലുവ: നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സി ഐ ആയിരുന്ന സുധീറിനെ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് അന്‍വര്‍ സാദത്ത് എം എല്‍ എ മുഖ്യമന്ത്രിക്ക് നല്കിയ കത്തിന് നടപടി. തുടര്‍ നടപടികള്‍ക്ക് കത്ത് സംസ്ഥാന പൊലീസ് ചീഫിന് കൈമാറിയതായി മുഖ്യമന്ത്രി അന്‍വര്‍ സാദത്ത് എം എല്‍ എയ്ക്ക് മറുപടി നല്കി.


ഭര്‍ത്യവീട്ടുകാരുടെ മുന്നില്‍ വച്ച് സി ഐ സുധീര്‍ വ്യക്തിപരമായി അധിക്ഷേപിച്ചതില്‍ മനം നൊന്താണ് മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടും സി ഐയെ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. സംഭവത്തില്‍, പോലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റത്തിന് 306-ാം വകുപ്പു ചുമത്തി സി ഐ സുധീറിനെ പ്രതി ചേര്‍ക്കേണ്ടതുണ്ട്.

ഉന്നതരായ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് സത്യസന്ധമായ പുനരന്വേഷണം നടത്തി യഥാര്‍ഥ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.





