

എല്‍ അരിഷ്: ഗാസയിലേക്ക് എത്തിക്കാനുള്ള സഹായങ്ങളുമായി ഖത്തര്‍ സായുധ സേനയുടെ വിമാനം ഈജിപ്തിലെ എല്‍ അരിഷില്‍ എത്തി. ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടെ 19 ടണ്‍ സഹായവുമായി, മൊത്തം സഹായ വിമാനങ്ങളുടെ എണ്ണം 90 ആയി.

ഫലസ്തീന്‍ ജനതയുടെ ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങള്‍ക്കിടയില്‍ ഖത്തര്‍ ഭരണകൂടം നല്‍കുന്ന പിന്തുണയുടെ ഭാഗമായാണ് സഹായം.

അതിനിടെ ഖത്തറി റെസിഡന്‍സി കൈവശമുള്ള നിരവധി ഫലസ്തീനികളുടെ പുതിയ ബാച്ചിനെ ഗാസ മുനമ്പില്‍ നിന്ന് ദോഹയിലേക്ക് എത്തിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതര്‍ അവരെ സ്വീകരിച്ചു.
