തലശ്ശേരിയില്‍ നിരോധനാജ്ഞ ലംഘിച്ച് സംഘപരിവാര്‍ പ്രകടനം

Web Desk
1 Min Read

തലശ്ശേരി: തലശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് സംഘപരിവാര്‍ പ്രകടനം നടത്തി. ആളുകള്‍ കൂട്ടം കൂടുന്നതിനും യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനുമാണ് ഡിസംബര്‍ ആറാം തിയ്യതി വരെയാണ് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.

city exchange

ഡിസംബര്‍ ഒന്നിന് യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടത്തിയ കെ ടി ജയകൃഷ്ണന്‍ അനുസ്മര റാലിയില്‍ വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ കാരണമായത്.

സംഭവത്തില്‍ കണ്ടാലറിയാവുന്ന 25 ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല എന്ന മുദ്രാവാക്യമാണ് സംഘപരിവാര്‍ പരസ്യമായി വിളിച്ചത്. ഇത് തടയാന്‍ നേതാക്കള്‍ തയ്യാറായിരുന്നുമില്ല. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ രഞ്ജിത്ത്, കെ പി സദാനന്ദന്‍, സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി തുടങ്ങിയ നേതാക്കളായിരുന്നു ജാഥയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്.

- Advertisement -
Ad image

നിരോധനാജ്ഞ ലംഘിച്ച നടത്തിയ പ്രകടനത്തില്‍ മുന്നൂറോളം പേരാണ് പങ്കെടുത്തത്. പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വീണ്ടും ഉയര്‍ത്തിയെങ്കിലും നേതാക്കള്‍ ഇടപെട്ട് തടഞ്ഞു.

Share This Article
Leave a Comment
error: Content is protected !!