ഖത്തറില്‍ നിന്നും ഭുവനേശ്വറിലെത്തിയത് ഇരുന്നൂറോളം പേര്‍

Web Desk
1 Min Read

ഭുവനേശ്വര്‍: ഖത്തറില്‍ നിന്നും പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാന്‍ ഭുവനേശ്വറിലെത്തിയത് ഇരുന്നൂറോളം പേര്‍. ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി ബോബന്‍ വര്‍ക്കിയുടെ നേതൃത്വത്തിലാണ് സംഘം ഭുവനേശ്വറിലെത്തിയത്.

city exchange

വ്യവസായികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സ്ഥാപന മേധാവികള്‍ തുടങ്ങി വിവിധ തലങ്ങളിലുള്ളവരാണ് പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാനെത്തിയത്. പരിപാടിയില്‍ പങ്കെടുക്കുക എന്നതിനു പുറമേ പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനും ആവശ്യമായ പരിഹാരങ്ങള്‍ ലഭ്യമാക്കുകയെന്നതും ഇവരില്‍ പലരുടേയും സന്ദര്‍ശന ലക്ഷ്യമാണ്.

രാഷ്ട്രീയ നിലപാടുകള്‍ വ്യത്യസ്തമാണെങ്കിലും നാടിന്റെ വികസനവും ജനങ്ങളുടെ ആവശ്യങ്ങളും പ്രവാസികളുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉന്നതതലങ്ങളില്‍ എത്തിക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗമായും പലരും പ്രവാസി ഭാരതീയ ദിവസിനെ വിലയിരുത്തുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!