തമിഴ്നാട്ടില്‍ നിന്നുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപ്രദര്‍ശനം 28 മുതല്‍ മട്ടാഞ്ചേരിയില്‍

Web Desk
1 Min Read

കൊച്ചി: തമിഴ്‌നാട്ടിലെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ വേളമ്മാള്‍ നോളജ് പാര്‍ക്കിന്റെ ഭാഗമായ ദി വേളമ്മാള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ കലാസൃഷ്ടികളുടെ പ്രദര്‍ശനം ‘ദ സീയിംഗ് ഐസ്’ മട്ടാഞ്ചേരിയിലെ ഹല്ലേഗ്വ ഹാള്‍- പാലറ്റ് പീപ്പിള്‍ ഗാലറി ആന്‍ഡ് ആര്‍ട്ടിസ്റ്റ്സ് സ്റ്റുഡിയോവില്‍ ചൊവ്വാഴ്ച ആരംഭിക്കും. വൈകിട്ട് അഞ്ചരയ്ക്ക് എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി എഫ് മാത്യൂസ് ഷോ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. കലാകാരനും കേരള ലളിതകലാ അക്കാദമി ചെയര്‍മാനുമായ മുരളി ചീരോത്ത് ഉള്‍പ്പടെ കലാരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

city exchange

വേളമ്മാള്‍ നോളജ് പാര്‍ക്കിന്റെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ചിത്രാവതി സെന്റര്‍ ഫോര്‍ ക്രിയേറ്റിവിറ്റിയില്‍ നിന്നും ലഭിച്ച പരിശീലനമാണ് ഇത്തരമൊരു പ്രദര്‍ശനത്തിന് തങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നതെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു. ഈ പരിശീലനത്തിന്റെ ഭാഗമായി ഡ്രോയിംഗ്, പെയിന്റിംഗ്, എച്ചിംഗ്, ടെറാക്കോട്ട തുടങ്ങിയ വിഷയങ്ങളില്‍ വിവിധ ശില്‍പശാലകളും കുട്ടികളുമായി സംവദിക്കുന്ന വിവിധ സെഷനുകളും ചിത്രവതിയില്‍ പതിവായി നടക്കുന്നു.

ആധുനിക ഇന്ത്യന്‍ കലയുടെ നെടുംതൂണായ രാജാ രവിവര്‍മ്മയുടെ കലാസൃഷ്ടികള്‍ ഛായാപടത്തിലൂടെ പുനഃസൃഷ്ടിച്ചതാണ് പ്രദര്‍ശനത്തിലെ മുഖ്യആകര്‍ഷണം. കോവിഡ് സമയത്ത് മറ്റ് പ്രായക്കാര്‍ക്കെന്നപോലെ കുട്ടികള്‍ക്കും ലോക്ക്ഡൗണ്‍ മൂലമുണ്ടായ സാമൂഹിക ഒറ്റപ്പെടല്‍ മറികടക്കാന്‍ ചിത്രാവതി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായി രവിവര്‍മ്മ ചിത്രങ്ങളെ അടുത്തറിയുന്നതിനു ചിത്രാവതി ഒരുക്കിയ പദ്ധതിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ രവിവര്‍മ്മ പെയിന്റിംഗുകളിലെ കഥാപാത്രങ്ങളുടെ വേഷവിതാനങ്ങളണിഞ്ഞ് അവരുടെ ഫോട്ടോകള്‍ എടുത്തു. രസകരമെന്നു പറയട്ടെ ചില വിദ്യാര്‍ഥികള്‍ ഇതിഹാസതുല്യനായ ഈ കലാകാരന്റെ രാജകീയ വേഷത്തില്‍ തന്നെ സ്വയം അവതരിപ്പിച്ചു. വളരെ മികച്ച സൃഷ്ടികളാണ് ഇതില്‍ നിന്നും ഉരുത്തിരിഞ്ഞത്. മുന്നൂറിലധികം കുട്ടികള്‍ പങ്കെടുത്ത ഈ പരിപാടിയില്‍ നിന്നും തെരഞ്ഞെടുത്ത കലാസൃഷ്ടികള്‍ ആണ് ഈ പ്രദര്‍ശനത്തിന്റെ ഒരു ഭാഗം. ഇതിനെത്തുടര്‍ന്ന് കലാചരിത്രകാരനായ സന്തോഷ് കുമാര്‍ സഖിനാല രവിവര്‍മ്മയെ കുറിച്ച് നടത്തിയ ഓണ്‍ലൈന്‍ ഇന്ററാക്ടീവ് പ്രോജക്ടിലൂടെ ഈ കലാകാരന്റെ ലോകത്തെ കുറിച്ച് കുട്ടികള്‍ക്ക് കൂടുതല്‍ അടുത്തറിയാനായി.

- Advertisement -
Ad image

മാര്‍ച്ച് 10 വരെയാണ് പ്രദര്‍ശനം. പ്രദര്‍ശന സമയം രാവിലെ പത്തര മുതല്‍ വൈകിട്ട് ആറര വരെ.

Share This Article
Leave a Comment
error: Content is protected !!