

ആലുവ: വായനയുടെ ലോകത്തേക്ക് പ്രവേശിക്കാതെ ജീവിതവിജയം നേടുക അസാധ്യമെന്ന് വിദ്യാര്‍ഥി- യുവജന സമൂഹം തിരിച്ചറിയണമെന്ന് മുന്‍ എം എല്‍ എയും ജില്ലാ ജമാ അത്ത് കൗണ്‍സില്‍ പ്രസിഡണ്ടുമായ ടി എ അഹമ്മദ് കബീര്‍. ജമാഅത്ത് കൗണ്‍സില്‍ ആലുവ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രചോദനം 2022 വിദ്യഭ്യാസ പുരസ്‌ക്കാര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്പന്നനാകാന്‍ ഇക്കാലത്ത് വലിയ വിദ്യഭ്യാസം ആവശ്യമില്ല. നമുക്കു ചുറ്റും എഴുത്തും വായനയും അറിയാത്ത നിരവധി സമ്പന്നരെ കണ്ടെത്താനാകും. അക്കാദമിക് യോഗ്യതകള്‍ക്കപ്പുറം മാനവികതയും സഹജീവികളോടുള്ള സഹാനുഭൂതിയും പണത്തിനപ്പുറമുള്ള വിസ്മയാവഹമായ ലോകത്തെ സൃഷ്ടിക്കാന്‍ വായനക്കാകും. നല്ല വായനക്കാര്‍ വിശ്വപൗരന്‍മാരാകും. അവര്‍ ദേശാതിര്‍ത്തികള്‍ക്കപ്പുറം ലോകത്തെയും മനുഷ്യനെയും ഒന്നായി കാണും. അവര്‍ ഒരു വിവേചനത്തേയും അംഗീകരിക്കില്ല.

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളിലും പി എച്ച് ഡി, ഹാഫിദ്, എം ടെക് ഉന്നത വിജയം നേടിയവര്‍ക്കും 150 വിദ്യാര്‍ഥികള്‍ക്കാണ് പുരസ്‌ക്കാരം സമ്മാനിച്ചത്.
ആലുവ താലൂക്ക് ജമാഅത്ത് കൗണ്‍സില്‍ പ്രസിഡണ്ട്
ഡോക്ടര്‍ അബ്ബാസ് അധ്യക്ഷത വഹിച്ചു. ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാബു പുത്തനങ്ങാടി,
മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എ പി ഉദയകുമാര്‍ അവാര്‍ഡ് വിതരണം ചെയ്തു.
ജമാഅത്ത് താലൂക്ക് സെക്രട്ടറി നാസര്‍ മുട്ടത്തില്‍ സ്വാഗതം പറഞ്ഞു. ട്രഷര്‍ പി എം മൂസാ കുട്ടി നന്ദിയും രേഖപ്പെടുത്തി.
അയൂബ് ഖാന്‍ ഫൈസി, അബ്ദുല്‍സലാം മൗലവി ഓണംപിള്ളി, എം കെ എ ലത്തീഫ്, ജമാഅത്ത് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എ എസ് കുഞ്ഞുമുഹമ്മദ്, ഇ എം അബ്ദുല്‍ സലാം, അക്‌സര്‍ മുട്ടം, കെ എം പരീത് പിള്ള കരോത്തു കുഴി, വാര്‍ഡ് അംഗം പി എസ് യൂസഫ്, ടി എ ബഷീര്‍, വി എ കുഞ്ഞുമുഹമ്മദ്, കെ എം കുഞ്ഞുമോന്‍, സൈതുകുഞ്ഞു പുറയാര്‍, അക്‌സര്‍ മുട്ടം, അഷ്റഫ് കോടൊപ്പിള്ളി, കെ യു മുഹമ്മദ് പാറപ്പുറം, അഡ്വ. എം എം അലിക്കുഞ്ഞ്, കുഞ്ഞു മുഹമ്മദ് പാറക്കാട്ട്, സെയ്ത് മുഹമ്മദ് കൈപ്ര, അസിസ് കുട്ടമശ്ശേരി, സലിം എടയപ്പുറം, സുഫീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

