

അങ്കാറ: ഭൂകമ്പ മാപിനിയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തുര്‍ക്കിയില്‍ വീണ്ടും നാശം വിതച്ചു. തെക്കന്‍ തുര്‍ക്കിയിലെ മലത്യ പ്രവിശ്യയിലെ യെസിലിയൂര്‍ നഗരത്തിലാണ് ഭൂകമ്പം ശക്തമായി അനുഭവപ്പെട്ടത്.

പ്രദേശത്തെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്ന് വീണതായി രാജ്യത്തെ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. ആളപായം ഉള്ളതായി റിപ്പോര്‍ട്ടില്ല. ഫെബ്രുവരി ആറിന് തെക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും നാശം വിതച്ച ഭൂകമ്പത്തില്‍ മലത്യയും ഉള്‍പ്പെട്ടിരുന്നു.

ഫെബ്രുവരി ആറിന് ഭൂകമ്പം ഉണ്ടായ മേഖലയില്‍ പതിനായിരത്തോളം തുടര്‍ചലനങ്ങള്‍ ഉണ്ടായതായി തുര്‍ക്കിയുടെ ദുരന്ത നിവാരണ ഏജന്‍സിയായ എ എഫ് എ ഡി അറിയിച്ചു.

