അരിയില്‍ ഷുക്കൂര്‍ വധക്കേസിന് ആധാരമായ കേസില്‍ ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടു

Web Desk
1 Min Read

കണ്ണൂര്‍:സി.പി.എം നേതാക്കളായ പി. ജയരാജന്‍, ടി.വി രാജേഷ് തുടങ്ങിയവരെ ആക്രമിച്ചുവെന്ന കേസില്‍ പ്രതികളായ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടു. കണ്ണൂര്‍ സബ് കോടതി ജഡ്ജിന്റേതാണ് വിധി. അരിയില്‍ ശുക്കൂര്‍ സംഭവത്തില്‍ പ്രതിയാണെന്ന് സി.പി.എം ആരോപിച്ചിരുന്നു.

city exchange

അന്‍സാര്‍, ഹനീഫ, സുഹൈല്‍, അഷ്റഫ്, അനസ്, റൗഫ്, സക്കറിയ്യ, ഷമ്മാദ്, യഹിയ, സജീര്‍, നൗഷാദ് എന്നിവരെയാണ് വെറുതെ വിട്ടത്. സിപിഎം നേതാക്കള്‍ സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തി വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. 2012 ഫെബ്രുവരി 20ാം തിയ്യതി കണ്ണൂര്‍ അരിയില്‍ വെച്ചാണ് സംഭവം നടന്നത്. അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെയും കല്ല്യാശ്ശേരി മണ്ഡലം എം.എല്‍.എ ടി.വി രാജേഷ് എം.എല്‍.എയെയും തടഞ്ഞു നിര്‍ത്തി വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. ഈ സംഭവത്തില്‍ പങ്കാളിയാണെന്ന് സി.പി.എം ആരോപിച്ച തളിപ്പറമ്പ് മുനിസിപ്പാലിറ്റി എം.എസ്.എഫ് ട്രഷറര്‍ അരിയില്‍ അബ്ദുഷുക്കൂര്‍ അന്ന് വൈകീട്ട് കീഴറയില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു. 15 പ്രതികളാണ് ഉണ്ടായിരുന്നത്. 12 പേരെ വെറുതേ വിട്ടു. രണ്ടുപേരുടെ വിചാരണ പയ്യന്നൂര്‍ കോടതിയില്‍ നടക്കുകയാണ്. ഒരാളുടെ വിചാരണ തലശ്ശേരി ജുവനൈല്‍ കോര്‍ട്ടില്‍ നടക്കുകയാണ്.

Share This Article
Leave a Comment
error: Content is protected !!