NEWS
ഫിക്‌സേഷന്‍ പൂര്‍ത്തിയാക്കി അധ്യാപക തസ്തികകളില്‍ നിയമനം നടത്തണം. കെ എ എം എ
ആലുവ: തസ്തിക നിര്‍ണ്ണയം പൂര്‍ത്തിയാക്കി ജില്ലയിലെ ഒഴിഞ്ഞ് കിടക്കുന്ന തസ്തികളില്‍ നിയമനം നടത്തണമെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ എറണാകുളം ജില്ലാ ഏകദിന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. പി എസ് സി റാങ്ക് ലിസ്റ്റില്‍ നിന്നും ബാക്കി നിയമനവും ഉടനെ നടത്തമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ മുന്‍ പ്രസിഡന്റ് പി കെ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം എ നജീബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ഐ സിറാജ് മദനി മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ പി എ അബ്ദുല്‍ നാസര്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി എ മുഹമ്മദ് ശാഫി, മുന്‍ ജില്ലാ പ്രസിഡന്റ് പി എം റഫീഖ്, ജില്ലാ ഭാരവാഹികളായ പി എ ഖമറുദ്ദീന്‍, എം സുനിത, കെ എ അയ്യൂബ്, എം എ റെഷീദ്, എം ഷിഹാബ്, എ എ മനാഫ്, റസ്ല കെ പി, റഹീമ ഇ എം, കെ കെ സജീന, സീരീന ബി അലി എന്നിവര്‍ വിവിധ സെഷനുകളിലായി വിഷയമവതരിപ്പിച്ചു.