സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് ഭൂമിയേറ്റെടുക്കല്‍ യോഗം ചേര്‍ന്നു

Web Desk
1 Min Read

ആലുവ: ആലുവ ഈസ്റ്റ് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ വന്നപ്പോള്‍ റവന്യൂ മന്ത്രി കെ രാജനോട് അന്‍വര്‍ സാദത്ത് എം എല്‍ എ ആവശ്യപ്പെട്ട സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, പുറയാര്‍ ആര്‍ ഒ ബി എന്നീ പദ്ധതികളുടെ ഭൂമി ഏറ്റെടുക്കല്‍ സമയബന്ധിതമായി പൂര്‍ത്തിക്കരിക്കണമെന്ന കാര്യത്തില്‍ യോഗം ചേര്‍ന്നു. അന്‍വര്‍ സാദത്ത് എം എല്‍ എയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ റവന്യൂ ഉദോഗസ്ഥരുടെയും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്റെയും യോഗം ചേര്‍ന്നു. രണ്ടു പദ്ധതികള്‍ക്കും ഭൂമി സമയബന്ധിതമായി ഏറ്റെടുക്കുന്നതിനുള്ള ഷെഡ്യൂള്‍ ഉണ്ടാക്കി.

city exchange

സ്ഥലം ഉടമകളുടെ ഭൂമി സംബന്ധമായ രേഖകള്‍ സീപോര്‍ട്ട് എയര്‍പോര്‍ട്ടിന് വേണ്ടി നിയമിച്ച സ്‌പെഷ്യല്‍ തഹസില്‍ദാര്‍ തയ്യാറാക്കിയ റെക്കോര്‍ഡുകള്‍ മെയ് 20നകം ആലുവ താലൂക്ക് എല്‍ എ തഹസില്‍ദാര്‍ പരിശോധിച്ച് അനുമതി നല്‍കും. അനുമതി കിട്ടിയതിന് ശേഷം ആഗസ്റ്റ് 15ഓടെ നോട്ടിഫിക്കേഷന്‍ ഇറക്കും.

യോഗത്തില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ, കളക്ടര്‍ എന്‍ എസ് കെ ഉമേഷ്, ഡെപ്യൂട്ടി കളക്ടര്‍ പി ബി സുനു ലാല്‍, കളക്ടറേറ്റ് എല്‍ എ ജൂനിയര്‍ സൂപ്രണ്ട് ജ്യോതി ജി വി, മറ്റു റവന്യൂ ഉദോഗസ്ഥരും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഉദോഗസ്ഥരും പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!