വിപണി തത്വവും കോര്‍പറേറ്റ് തത്വവും ഒരുമിക്കുന്നതാണ് ഗിഗ് സമ്പദ് വ്യവസ്ഥ: കെ എം എ ലീഡര്‍ ഇന്‍സൈറ്റില്‍ ഡോ. അഞ്ജന

Web Desk
1 Min Read

കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്‍ ലീഡര്‍ ഇന്‍സൈറ്റ് സീരിസ് തേര്‍ഡ് എഡിഷനില്‍ ഐ ഐ എം കോഴിക്കോട് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അഞ്ജന എ കരുമാത്തില്‍ സംസാരിച്ചു. ഇന്ത്യയിലെ ഗിഗ് സമ്പദ് വ്യവസ്ഥ: സമസ്യകളും വൈരുധ്യങ്ങളും എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.

city exchange

വിപണി തത്വവും കോര്‍പറേറ്റ് തത്വവും പരസ്പര വിരുദ്ധമായി തോന്നിയാലും ഗിഗ് സമ്പദ് വ്യവസ്ഥയില്‍ അവ ഒരുമിച്ചാണ് നിലനില്‍ക്കുന്നതെന്ന് ഡോ. അഞ്ജന എ കരുമാത്തില്‍ പറഞ്ഞു. ഗിഗ് സമ്പദ് വ്യവസ്ഥയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് സമ്പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന് പറയുമ്പോഴും ചില നിയന്ത്രണങ്ങളുടേയും നിരീക്ഷണങ്ങളുടേയും അല്‍ഗോരിതങ്ങളുടെയും അടിസ്ഥാനത്തിലാണ് അവര്‍ക്ക് പ്രവര്‍ത്തിക്കേണ്ടി വരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

2020- 21ല്‍ നീതി ആയോഗ് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം കേവലം 77 ലക്ഷം തൊഴിലാളികളായിരുന്നു ഗിഗ് സമ്പദ് വ്യവസ്ഥയിലുണ്ടായിരുന്നതെങ്കില്‍ സര്‍ക്കാര്‍ പ്രവചനങ്ങള്‍ പ്രകാരം 2029- 30ല്‍ എണ്ണം 2.35 കോടിയിലെത്തും. നേരത്തെ തൊഴില്‍ ശക്തിയുടെ ഏകദേശം ഒന്നര ശതമാനം മാത്രമായിരുന്നത് നാല് ശതമാനത്തിലേക്ക് വളരുമെന്നാണ് കണക്കുകള്‍ പറയുന്നത്. ഗിഗ് തൊഴില്‍ സാധാരണ തൊഴി്ല്‍ രീതിയായി മാറിക്കൊണ്ടിരിക്കുന്നു എന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നതെന്നും ഇന്ത്യക്കാര്‍ ജോലിയെ കുറിച്ച് ചിന്തിക്കുന്ന രീതിയിലുണ്ടായ അടിസ്ഥാനപരമായ മാറ്റമാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഡോ. അഞ്ജന വിശദമാക്കി.

കെ എം എ പ്രസിഡന്റ് അല്‍ജിയേഴ്സ് ഖാലിദ് അധ്യക്ഷത വഹിച്ചു. കെ എം എ വൈസ് പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയറുമായ ഡോ. അനില്‍ ജോസഫ് സ്വാഗതവും ഹോണററി ജോയിന്റ് സെക്രട്ടറി രമേഷ് നായര്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!