കേന്ദ്ര സഹമന്ത്രി വി മുരളീധരന് കര്‍ണാടക സംഘ ഖത്തര്‍ സ്വീകരണം നല്കി

Web Desk
1 Min Read

ദോഹ: ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ കര്‍ണാടക സംഘ ഖത്തര്‍ ആദരിച്ചു. കര്‍ണാടക സംഘ ഖത്തര്‍ പ്രസിഡന്റ് മഹേഷ് ഗൗഡ, ഉപദേശക സമിതി അംഗങ്ങളായ വി എസ് മണ്ണഗാംഗി, ദീപക് ഷെട്ടി, ഐ സി സി വൈസ് പ്രസിഡന്റും കര്‍ണാടക സംഘ ഖത്തര്‍ മുന്‍ വൈസ് പ്രസിഡന്റുമായ സുബ്രഹമനായ ഹെബ്ബഗേലു എന്നിവര്‍ പങ്കെടുത്തു.

city exchange

ഖത്തര്‍ വിസ സെന്റര്‍ ബംഗളൂരുവിലും ആരംഭിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് ഖത്തര്‍ സര്‍ക്കാറിനോട് അഭ്യര്‍ഥിക്കണമെന്ന് വിദേശകാര്യ സഹമന്ത്രിക്ക് കര്‍ണാടക സംഘ ഖത്തര്‍ അപേക്ഷ നല്കി. നിലവില്‍ ഇന്ത്യയിലെ മറ്റു മെട്രോ നഗരങ്ങളെ ആശ്രയിച്ചാണ് കര്‍ണാടകയിലുള്ളവര്‍ക്ക് ഖത്തര്‍ വിസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടി വരുന്നതെന്നും അദ്ദേഹം വിശദമാക്കി.

Share This Article
Leave a Comment
error: Content is protected !!