മജസ്റ്റിക്ക് ലോഞ്ച് സംഘാടക സമിതി രൂപീകരിച്ചു

Web Desk
1 Min Read

ദോഹ: മലപ്പുറം ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയായ മജസ്റ്റിക്കിന്റെ ലോഞ്ച് സംഘാടക സമിതി ഐ സി സി അശോകാ ഹാളില്‍ രൂപീകരിച്ചു. മെയ് 30, 31 തിയ്യതികളിലാണ് മജസ്റ്റിക്ക് ലോഞ്ച്.

city exchange

രണ്ടു ദിവസങ്ങളിലായി നടക്കുന്ന ലോഞ്ച് മലപ്പുറം ജില്ലയുടെ കലാ- സാംസ്‌ക്കാരിക- സാമൂഹ്യ രംഗങ്ങളിലെ മികവ് എടുത്തു കാണിക്കുന്നതായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

സംഘാടക സമിതി രൂപീകരണ യോഗം അഷറഫ് ഗ്രാന്റ് മാള്‍ നിര്‍വഹിച്ചു. നിയാദ് മുഹമ്മദലി അധ്യക്ഷത വഹിച്ചു. എം ടി നിലമ്പൂര്‍, ഹൈദര്‍ ചുങ്കത്തറ, ഹബീഹുറഹ്‌മാന്‍ കിഴിശ്ശേരി, അബ്ദുറഊഫ് കൊണ്ടോട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. വിനോദ് സ്വാഗതവും ജിതന്‍ നന്ദിയും പറഞ്ഞു.

സ്വാഗതസംഘം ചെയര്‍മാനായി ഹൈദര്‍ ചുങ്കത്തറയേയും ജനറല്‍ കണ്‍വീനറായി നിയാദ് മുഹമ്മദലിയേയും ഫിനാന്‍സ് കണ്‍വീനറായി ജിതിനെയും തെരഞ്ഞെടുത്തു.

- Advertisement -
Ad image

ആര്യാടന്‍ ഷൗക്കത്ത്, എം സ്വരാജ്, കെ എന്‍ എ ഖാദര്‍, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സിതാര കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ഗാനമേളയും അരങ്ങേറും.

TAGGED:
Share This Article
Leave a Comment
error: Content is protected !!