

ദോഹ: മലപ്പുറം ജില്ലയിലെ തിരൂര്‍ പ്രവാസികളുടെ സംഘടനയായ ടീം തിരൂര്‍ ഖത്തറിന്റെ വാര്‍ഷിക സംഗമത്തിന്റെ ഭാഗമായ ടീം തിരൂര്‍ ഫെസ്റ്റ് സീസണ്‍ -3 ഐഡിയല്‍ സ്‌കൂളില്‍ അരങ്ങേറി.

സലീം കൈനിക്കര അധ്യക്ഷത വഹിച്ചു. റേഡിയോ മിര്‍ച്ചി ഖത്തര്‍ തലവന്‍ അരുണ്‍ ലക്ഷ്മണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, രക്ഷാധികാരികളായ അബ്ദുല്ല ഹാജി ടോക്യോഫ്രൈറ്റ്, സൈഫൂട്ടി പി ടി ഇന്ത്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ്, വൈസ് പ്രസിഡന്റ് ജാഫര്‍ റീട്ടെയ്ല്‍ മാര്‍ട്ട്, സെക്രട്ടറി നൗഷാദ് പൂക്കയില്‍, കോര്‍ഡിനേറ്റര്‍ സമീര്‍, സദീര്‍ അലി, ഫൈറോസ് എന്നിവര്‍ പ്രസംഗിച്ചു.

കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റമുണ്ടാകുന്നതോടെ വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതായി ടീം ഖത്തര്‍ പ്രസിഡന്റ് അഷറഫ് ചിറക്കല്‍ അറിയിച്ചു.
രാവിലെ എട്ടിന് ആരംഭിച്ച പരിപാടികള്‍ രാത്രി എട്ടുവരെ തുടര്‍ന്നു. കലാ- കാിയക പരിപാടികള്‍ക്ക് പുറമേ മെഡിക്കല്‍ വിഭാഗം, ഭക്ഷണം തുടങ്ങിയവയും ഒരുക്കിയിരുന്നു.
കലാ കായിക പരിപാടികള്‍ക്ക് വനിതാ കോര്‍ഡിനേറ്റര്‍ സീമ സലിം, മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജഷീല്‍, ഹംസ, സലിം നെല്ലേരി, ദാവൂദ് നെല്ലേരി, അഫ്‌സല്‍, വിനോദ്, ഇര്‍ഫാന്‍ ഖാലിദ്, അര്‍ഷാദ്, സമീര്‍, സബാഹ്, ഒമര്‍ എന്നിവര്‍ നേതൃത്വം നല്‍കി

