സിറിയയില്‍ അസദ് അനുകൂലികളും സുരക്ഷാ സേനയും ഏറ്റുമുട്ടി

Web Desk
1 Min Read

ഡമാസ്‌കസ്: സിറിയന്‍ മുന്‍ പ്രസിഡന്റ് ബശാര്‍ അല്‍ അസദിന്റെ അനുയായികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വരാത്ത തീരമേഖലയിലാണ് സംഭവം. എഴുപതിലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

city exchange

കൊല്ലപ്പെട്ടവരില്‍ 35 പേര്‍ സൈനികരും 32 പേര്‍ അസദ് അനുകൂലികളായ വിമതരുമാണെന്ന് ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്റൈറ്റ്സ്’ അറിയിച്ചു. നാലു സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.

സംഘര്‍ഷത്തിന് പിന്നാലെ ലടാകിയ, ടാര്‍ടസ് എന്നിവിടങ്ങളിലേക്കും സമീപ പട്ടണങ്ങളിലേക്കും സര്‍ക്കാര്‍ കൂടുതല്‍ സേനയെ അയച്ചു. അസദിനെ പിന്തുണക്കുന്ന അലവി വിഭാഗത്തിന്റെ സ്വാധീന പ്രദേശങ്ങളാണിത്. ലടാകിയയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനാല്‍ റോഡിലൊന്നും ജനങ്ങളുണ്ടായിരുന്നില്ല. കൂടുതല്‍ സേനയെ വിന്യസിച്ചതോടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ഹയാത് തെഹ്രീറല്‍ ഷാമിന്റെ നേതൃത്വത്തില്‍ ഡിസംബറില്‍ അസദിനെ സ്ഥാനഭൃഷ്ടനാക്കി അധികാരം പിടിച്ചതിനുപിന്നാലെ നടക്കുന്ന സംഘര്‍ഷങ്ങളില്‍ ഏറ്റവും ആളപായമുണ്ടായ സംഭവമാണിത്.

- Advertisement -
Ad image

അസദിന്റെ പതനത്തിനുശേഷം അലവി വിഭാഗത്തിനുനേരെ സിറിയയില്‍ ആക്രമണങ്ങളുണ്ടാകുന്നുണ്ട്. അസദിന്റെ സമുദായ വിഭാഗമാണിത്. ഏതെങ്കിലും വിഭാഗത്തിനെതിരായ നീക്കത്തിന് തങ്ങള്‍ എതിരാണെന്ന നിലപാടാണ് പുതിയ ഭരണകൂടം ഔദ്യോഗികമായി സ്വീകരിച്ചിട്ടുള്ളത്.

തീരനഗരങ്ങളായ ബനിയാസ്, ജബലിഹ് എന്നീ പ്രദേശങ്ങള്‍ ഇപ്പോഴും അസദ് അനുകൂലികളുടെ നിയന്ത്രണത്തിലാണെന്ന് റിപ്പോര്‍ട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!