ഭാഷാ പഠനത്തിന് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം: മാഹിന്‍ ബാഖവി

Web Desk
1 Min Read

കാഞ്ഞിരമറ്റം: വിനിമയ ഭാഷയായും വാണിജ്യ ഭാഷയായും സാംസ്‌കാരികഭാഷയായും ഇന്നും സജീവമായി നിലനില്‍ക്കുന്ന അറബി ഭാഷയ്ക്ക് അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നത് അപകടകരമാണെന്നും അത് സമൂഹങ്ങളെ പരസ്പരം അകറ്റാന്‍ കാരണമാവുമെന്നും കെ എ ടി എഫ് സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി പറഞ്ഞു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്‍ (കെ എ ടി എഫ്) കാഞ്ഞിരമറ്റത്ത് നടന്ന തൃപ്പൂണിത്തുറ ഉപജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

ഭാഷകള്‍ വ്യത്യസ്ത സംസ്‌കാരങ്ങളാണ് പകര്‍ന്ന് തരുന്നത്. മാനവ സംസ്‌കൃതിയുടെ അടിസ്ഥാന സ്രോതസായ ഭാഷകളെ കലാലയങ്ങളില്‍ നിന്ന് അകറ്റാനുറച്ച കേന്ദ്ര സംസ്ഥാന സര്‍ക്കാരുളുടെ ഗൂഢനീക്കങ്ങള്‍ ഉപേക്ഷിക്കണമെന്നും അറബി ഭാഷാ പഠനത്തിന് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉപജില്ലാ പ്രസിഡന്റ് അന്‍സാര്‍ തൃപ്പൂണിത്തുറ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി അന്‍സാര്‍ തൃപ്പൂണിത്തുറ (പ്രസി്), ആരിഫ പുത്തന്‍കാവ് (വൈസ് പ്രസി), മുജീബ് കെ എ (ജന സെക്ര), നദീറ ടീച്ചര്‍ (ജോ സെക്ര), റംലത്ത് കാഞ്ഞിരമറ്റം (ട്രഷ), നസീമ ആമ്പല്ലൂര്‍ (വനിത വിങ്ങ് ചെയര്‍ പേഴ്‌സണ്‍), റൈഹാനത്ത് (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!