നന്മ ബാലയരങ്ങ് തിരുവനന്തപുരം ജില്ലാ കലാപഠന ശില്പശാല ഏപ്രില്‍ 28ന്

Web Desk
1 Min Read

തിരുവനന്തപുരം: നന്മ (നാഷണല്‍ അസോസിയേഷന്‍ ഓഫ് മലയാളം ആര്‍ട്ടിസ്റ്റ്‌സ്) ബാലയരങ്ങ് തിരുവനന്തപുരം ജില്ലാ കലാപഠന ശില്പശാല ഏപ്രില്‍ 28 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5 മണി വരെ വഴുതക്കാട് ലെനിന്‍
ബാലവാടിയില്‍ നടക്കും. നൃത്തം, അഭിനയം, സംഗീതം, കവിത, നാടന്‍പാട്ട്, ചിത്രകല, സിനിമ എന്നിവയെ ആസ്പദമാക്കിയുള്ള ശില്പശാലയില്‍ 12 മുതല്‍ 17 വയസു വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം.

city exchange

രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപ. പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ ക്യാമ്പില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 10 പേര്‍ക്ക് മെയ് 22, 23, 24 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന കലാപഠന ശില്പശാല ക്യാമ്പില്‍ പങ്കെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9349154219, 9447972753 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!