പി.ഡി.പി വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അന്തരിച്ചു

Web Desk
1 Min Read

തിരുവനന്തപുരം: പി.ഡി.പി വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ്(58) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ഓപ്പറേഷന്‍ വിജയകരമായി നടത്തിയെങ്കിലും അസുഖം പിന്നീട് മൂര്‍ഛിച്ചു. തുടര്‍ന്നാണ് മരണം സംഭവിച്ചത്. മികച്ച പ്രഭാഷകന്‍ കൂടിയായ ഇദ്ദേഹം തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. മൂന്നു തവണ തിരുവനന്തപുരം നഗരസഭയില്‍ കൗണ്‍സിലറായിരുന്നു.

city exchange

രണ്ടു തവണ പി.ഡി.പി. ലേബലിലും ഒരു തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായുമാണ് സിറാജ് മത്സരിച്ചത്. 1995 ല്‍ മാണിക്യംവിളാകം വാര്‍ഡില്‍ നിന്നും 2000 ല്‍ അമ്പലത്തറ വാര്‍ഡില്‍ നിന്നും പി.ഡി.പി സ്ഥാനാര്‍ഥിയായി മല്‍സരിച്ച് തിരഞ്ഞെടുക്കപ്പെട്ടു. 2005 ല്‍ പി.ഡി.പിയില്‍ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് സ്വതന്ത്രനായാണ് പൂന്തുറ സിറാജ് പുത്തന്‍പള്ളി വാര്‍ഡില്‍ മല്‍സരിച്ചത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!