
തിരുവനന്തപുരം: ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ കേരളത്തിന്റെ ആഭിമുഖ്യത്തില്‍ കെ ജി ജോര്‍ജ്ജ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 16 മുതല്‍ 21 വരെയാണ് ഓണ്‍ലൈനായി കെ ജി ജോര്‍ജ്ജ് ചലച്ചിത്ര മേള നടക്കുന്നത്.


മേള 16ന് വൈകിട്ട് ആറരയ്ക്ക് സംവിധായകന് ടി വി ചന്ദ്രന് ഉദ്ഘാടനം ചെയ്യും. ലിജിന്‍ ജോസാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.
വൈകിട്ട് ആറരയ്ക്കാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക.

ആദ്യ ദിവസമായ സെപ്തംബര്‍ 16ന് പഞ്ചവടിപ്പാലം പ്രദര്‍ശിപ്പിക്കും. മധുപാലാണ് അവതാരകന്.
17ന് മറ്റൊരാള്‍, 18ന് ആദാമിന്റെ വാരിയെല്ല്, 19ന് ഇരകള്‍ എന്നിവ പ്രദര്‍ശിപ്പിക്കും. കുസുമം ജോസഫ്, അഖില എം എസ്, എം ജി രാധാകൃഷ്ണന് എന്നിവരാണ് സിനിമകള്‍ അവതരിപ്പിക്കുന്നത്.
20ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ലിജിന്‍ ജോസ് സംവിധാനം നിര്‍വഹിച്ച എട്ടര ഇന്റര്‍കട്ട്സ് പ്രദര്‍ശിപ്പിക്കും. പി പ്രേമചന്ദ്രനാണ് അവതാരകന്.
സമാപന ദിവസമായ സെപ്തംബര്‍ 21ന് നടക്കുന്ന ഓപ്പണ്‍ ഫോറം കെ ബി വേണു ഉദ്ഘാടനം ചെയ്യും.
സിനിമകള്‍ ffsikeralam.online എന്ന വിലാസത്തില്‍ കാണാനാവും.

