കപ്പിള്‍ ഡയറക്ടേഴ്‌സ് ഒരുക്കുന്ന മറിയം പൂര്‍ത്തിയായി

Web Desk
1 Min Read

കൊച്ചി: എ എം കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ചു കപൂര്‍ നിര്‍മ്മിച്ച് കപ്പിള്‍ ഡയറക്ടേഴ്‌സായ ബിബിന്‍ ജോയ്- ഷിഹാ ബിബിന്‍ സംവിധാനം ചെയ്യുന്ന ‘മറിയം’ എന്ന ചിത്രം പൂര്‍ത്തിയായി.
ഒരപ്രതീക്ഷിത സാഹചര്യത്തെ തുടര്‍ന്ന് തികച്ചും അപരിചിതമായ ഒരു ചുറ്റുപാടിലേക്ക് എത്തിപ്പെടുന്ന മറിയം എന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

city exchange

കുമരകത്തിന്റെ പ്രകൃതി മനോഹാരിതയിലാണ് മറിയം ഒരുക്കിയിരിക്കുന്നത്. മൃണാളിനി സൂസണ്‍ ജോര്‍ജാണ് മറിയമാകുന്നത്. ജോസഫ് ചിലമ്പന്‍, ക്രിസ് വേണുഗോപാല്‍, പ്രസാദ് കണ്ണന്‍, അനിക്‌സ് ബൈജു, രേഖ ലക്ഷ്മി, ജോണി ഇ വി, സുനില്‍, എബി ചാണ്ടി, ബോബിന്‍ ജോയി, അരുണ്‍ ചാക്കോ, മെല്‍ബിന്‍ ബേബി, ചിന്നു മൃദുല്‍, ശ്രീനിക്, അരുണ്‍ കുമരകം, വൈഷ്ണവി, ഷിബു ഇടുക്കി, സെബാസ്റ്റ്യന്‍ പെരുമ്പാവൂര്‍, ദീപു, വിജീഷ്, ഷാമോന്‍ എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നു.

ബാനര്‍- എ എം കെ പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം- മഞ്ചു കപൂര്‍, സംവിധാനം- ബിബിന്‍ ജോയ്, ഷിഹാ ബിബിന്‍, രചന- ബിബിന്‍ ജോയി, ഛായാഗ്രഹണം- രതീഷ് മംഗലത്ത്, എഡിറ്റിംഗ്- റാഷിന്‍ അഹമ്മദ്, ഗാനരചന- വിഭു പിരപ്പന്‍കോട്, സംഗീതം- വിഭു വെഞ്ഞാറമൂട്, ആലാപനം- അവനി എസ് എസ്, വിഭു വെഞ്ഞാറമൂട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രേമന്‍ പെരുമ്പാവൂര്‍, കല- വിനീഷ് കണ്ണന്‍, ചമയം- ജയരാജ് കട്ടപ്പന, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സന്ദീപ് അജിത്ത്കുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍- സേയ്ദ് അസീസ്, പശ്ചാത്തലസംഗീതം- ഗിരി സദാശിവന്‍, സ്റ്റില്‍സ്- ജാക്‌സന്‍ കട്ടപ്പന, പി ആര്‍ ഒ- അജയ് തുണ്ടത്തില്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!