എസ് ഡി പി ഐ നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍ എസ് എസുകാര്‍ പിടിയില്‍

Web Desk
1 Min Read

ആലപ്പുഴ: എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകരെ പൊലീസ് പിടികൂടി. ആലപ്പുഴയിലെ ആര്‍ എസ് എസിന്റെ ജില്ലാ കാര്യാലയത്തില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.

city exchange

മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെണ്‍മണി സ്വദേശി കൊച്ചുകുട്ടന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയവരില്‍ ഉള്‍പ്പെട്ടവരാണ് രണ്ടുപേരുമെന്ന് പൊലീസ് പറയുന്നു. കൊലപാതകസംഘത്തിന് റെന്റ് എ കാര്‍ വാഹനം സംഘടിപ്പിച്ച് നല്‍കിയത് പ്രസാദാണെന്നും വാഹനം കൊണ്ടുപോയത് കൊച്ചുകുട്ടനാണെന്നുമാണ് പൊലീസ് അറിയിച്ചത്. ശബരിമലയ്ക്ക് പോകാനെന്ന് പറഞ്ഞായിരുന്നു വാഹനം കൊണ്ടുപോയത്.
വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഷാന്റെ പിന്നില്‍ കാര്‍ ഇടിപ്പിക്കുകയും റോഡില്‍ വീണ ഇദ്ദേഹത്തെ കാറില്‍ നിന്നിറങ്ങിയ നാലോളം പേര്‍ വെട്ടുകയുമായിരുന്നു.

ഷാന്റെ കൊലപാതകത്തിന് പിന്നാലെ ഞായറാഴ്ച രാവിലെ ആലപ്പുഴ വെള്ളക്കിണറില്‍ ബി ജെ പി പ്രവര്‍ത്തകന്‍ രഞ്ജിത് കൊല്ലപ്പെട്ട സംഭവത്തില്‍ 11 എസ് ഡി പി ഐ പ്രവര്‍ത്തകരെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആലപ്പുഴ നഗരത്തില്‍ നിന്നുതന്നെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!