

ദോഹ: കൊറോണ വൈറസിനെതിരായ സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി യോഗ്യരായവരെല്ലാം വേഗത്തില്‍ കോവിഡ് വാക്‌സിന്‍ മൂന്നാം ഡോസ് സ്വീകരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇതുവരെയായി ഖത്തറില്‍ 198733 പേര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിട്ടുണ്ട്

കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസെടുത്ത് ആറു മാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസിന് അര്‍ഹത. ആറുമാസം മുമ്പ് രണ്ടാം ഡോസെടുക്കുകയും വിദേശ യാത്രയ്ക്കായി ഒരുങ്ങുകയും ചെയ്യുന്നവരുണ്ടെങ്കില്‍ നിര്‍ബന്ധമായും ബൂസ്റ്റര്‍ ഡോസ് സ്വീകരി.ച്ചിരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം കര്‍ശനമായി ഉണര്‍ത്തി. കോവിഡിന്റേയും ഒമിക്രോണ്‍ വകഭേദത്തിന്റേയും വര്‍ധനവ് തടയാന്‍ വാക്‌സിനേഷനിലൂടെ പരമാവധി സംരക്ഷണം നേടണമെന്ന് നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നു. കോവിഡ് ബൂസ്റ്റര്‍ ഡോസ് ഏറെ പ്രയോജനപ്രദവും സുരക്ഷിതവുമാണെന്നും മന്ത്രാലയം അറിയിച്ചു.

വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് പാര്‍ശ്വഫലങ്ങളായ ചെറിയ പനി, തലവേദന, ക്ഷീണം, തളര്‍ച്ച തുടങ്ങിയവ അനുഭവപ്പെട്ടത്. ഇവയാകട്ടെ മറ്റേതൊരു വാക്‌സിനെടുത്താലും സംഭവിക്കുന്നവയാണെന്നും മന്ത്രാലയം അറിയിച്ചു.
പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ ലഭ്യമാണ്. മൊബൈല്‍ ആപ്, ഹോട്ട്‌ലൈന്‍ നമ്പര്‍ എന്നിവയിലൂടെ ബൂസ്റ്റര്‍ ഡോസിന് ബുക്ക് ചെയ്യാവുന്നതാണ്. ആരോഗ്യ കേന്ദ്രങ്ങളില്‍ വാക്‌സിനെടുക്കാന്‍ വരുന്നതിന് മുമ്പ് അപ്പോയ്്ന്‍മെന്റ് ബുക്ക് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

