മഴ പെയ്ത് വെള്ളക്കെട്ടോ വൈദ്യുതി തടസ്സമോ ഉണ്ടായാല്‍ ബന്ധപ്പെടാന്‍ ഹെല്‍പ് ലൈന്‍ നമ്പര്‍

Web Desk
1 Min Read

ദോഹ: മഴ പെയ്ത് വൈദ്യുതി തടസ്സമോ വെള്ളക്കെട്ടോ ഉണ്ടായാല്‍ പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍), മുന്‍സിപ്പാലിറ്റി മന്ത്രാലയം എന്നിവയെ അറിയിക്കാന്‍ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പങ്കുവെച്ചു.

city exchange

കനത്ത മഴയ്ക്കിടെ പെട്ടെന്ന് വൈദ്യുതി മുടങ്ങിയാല്‍ കഹ്റാമയിലെ 991 എന്ന നമ്പറില്‍ കോള്‍ സെന്ററുമായി ബന്ധപ്പെടണമെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.

മഴക്കാലത്ത് റിപ്പോര്‍ട്ടുകള്‍ക്കോ അന്വേഷണങ്ങള്‍ക്കോ ബന്ധപ്പെടാനുള്ള കേന്ദ്ര നമ്പര്‍ 188 ആണെന്ന് അഷ്ഗല്‍ പറഞ്ഞു. മൊബൈല്‍ ആപ്ലിക്കേഷന്‍ അഷ്ഗാല്‍ 24/7 വഴിയോ അല്ലെങ്കില്‍ ഇ-സര്‍വീസസ് പോര്‍ട്ടല്‍ വഴിയോ ബന്ധപ്പെടാം.

അഷ്ഗലിനെ ബന്ധപ്പെടുമ്പോള്‍, ഏറ്റവും മികച്ച രീതിയില്‍ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ വിളിക്കുന്നവര്‍ മൊബൈല്‍ നമ്പര്‍, ഐ ഡി കാര്‍ഡ് നമ്പര്‍, വിലാസം (നീല ചിഹ്നം) ഡാറ്റ എന്നിവ പങ്കിടണം.

- Advertisement -
Ad image

റോഡുകളിലും തെരുവുകളിലും മഴവെള്ളം അടിഞ്ഞുകൂടുന്നത് നീക്കം ചെയ്യുന്നതിനുള്ള അപേക്ഷകള്‍ 184 എന്ന കോള്‍ സെന്റര്‍ വഴിയും ഔണ്‍ ആപ്പ് വഴിയോ അല്ലെങ്കില്‍ വെബ്സൈറ്റ് വഴിയോ സ്വീകരിക്കാന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും ബലദിയയും തയ്യാറാണ്.

Share This Article
Leave a Comment
error: Content is protected !!