

ദോഹ: അരോമ ഖത്തര്‍ അല്‍സദ് സ്വാദ് റസ്റ്ററന്റില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി കെ വി ബോബന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പ്രസിഡന്റ് ഹുസ്സൈന്‍ പതുവന അധ്യക്ഷത വഹിച്ചു.

അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ സലാം, കെ ആര്‍ ജയരാജ്, ഡബ്ല്യു എം സി ട്രഷറര്‍ ജോണ്‍ ഗില്‍ബെര്‍ട്ട്, വി എസ് എ റഹ്മാന്‍, ദുബായ് അരോമ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷാജി മാലിപ്പുറം, അങ്കമാലി ആന്‍ഡ്രിയ പ്രസിഡന്റ് ജോയ്‌പോള്‍, പെരുമ്പാവൂര്‍ അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.

32ഓളം ടീമുകളെ പങ്കെടുപ്പിച്ചു ഐ വൈ സി സംഘടിപ്പിച്ച ഫുട്‌ബോള്‍ പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരത്തില്‍ റണ്ണര്‍ അപ് അരോമ ഖത്തര്‍ ഫുട്ബാള്‍ ടീമിന് വേണ്ടി റിസ്വാന്‍ കരീം ഡബ്ല്യു എം സി ട്രഷറര്‍ ജോണ്‍ ഗില്‍ബെര്‍ട്ടില്‍ നിന്നും ട്രോഫി ഏറ്റു വാങ്ങി.
ഓണ സദ്യയും ആര്‍ട്‌സ് സെക്രട്ടറി ബിജു നായരുടെയും ഷെബി അബ്ദുല്‍ സലാം, ഷനീര്‍ ആലുവ എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയും കൊച്ചു കുട്ടികളുടെ കലാപരിപാടികളും നടന്നു. അനന്യ ശ്രീമ, വൈഖ, ജെഫിന്‍, താനിയ എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സ് പ്രോഗ്രാം നടന്നു. വിജയികള്‍ക്ക് അരോമ സെക്രട്ടറിമാരായ സിയാദ് അലി, സിബി സെയ്ദ്, റാഫി എടത്തല എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി.
ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ ഇസ്മായില്‍ സ്വാഗതവും അരോമ ഖത്തര്‍ സെക്രട്ടറി അന്‍ഷാദ് ആലുവ നന്ദിയം പറഞ്ഞു.

