ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ അറസ്റ്റിലായവരെ കോണ്‍ഗ്രസ് പുറത്താക്കണമെന്ന് പി എ മുഹമ്മദ് റിയാസ്

Web Desk
1 Min Read

: രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസില്‍ കടന്ന് ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ അറസ്റ്റിലായ പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

city exchange

ഇത്ര നിലവാരമില്ലാത്ത പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നവരെ എന്തിനാണ് കോണ്‍ഗ്രസിന്റെ നേതൃത്വം സംരക്ഷിക്കാന്‍ തയ്യാറാക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഉത്തരവാദപ്പെട്ട നേതാക്കള്‍ അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. നിസ്വാര്‍ഥരായ പ്രവര്‍ത്തകര്‍ക്ക് ഇത് വലിയ വേദനയാണ് ഉണ്ടാക്കുന്നത്. കാര്യങ്ങള്‍ എത്രത്തോളം എത്തി എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കണം. ദയനീയമായ സ്ഥിതിയിലേക്ക് കോണ്‍ഗ്രസ് മാറുകയാണ്. കാര്യങ്ങള്‍ വഴിതിരിച്ചു വിടാന്‍ ശ്രമിക്കുന്ന നേതൃത്വം പ്രതികളായ പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി റിയാസ് ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!