

വള്ളക്കടവ്: വള്ളക്കടവ് ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഐക്യവേദി അങ്കണത്തില്‍ പ്രസിഡണ്ട് പ്രവാസി ബന്ധു ഡോ. എസ് അഹമ്മദ് ദേശീയ പതാക ഉയര്‍ത്തി.

ഐക്യവേദി ഭരണസമിതി അംഗങ്ങള്‍ പങ്കെടുത്തു. ഉന്നതധികാരസമിതി ചെയര്‍മാന്‍ മുഹമ്മദ് കണ്ണ് ഹാജി, എം കെ എ റഹീം, ജനറല്‍ സെക്രട്ടറി ഷംഷുദ്ദീന്‍, സെക്രട്ടറി ഷിഹാബ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. ഐക്യവേദിയുടെ കീഴിലുള്ള മദ്രസാ വിദ്യാര്‍ഥി- വിദ്യാര്‍ഥിനികള്‍ ദേശഭക്തി ഗാനാലാപനം നടത്തി.

മധുരം വിതരണം ചെയ്തു. ദേശീയ ഗാനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.
