നിരോധിത ലഹരി എം ഡി എം എയുമായി രണ്ടുപേര്‍ പിടിയില്‍

Web Desk
1 Min Read

കൊച്ചി: നിരോധിത ലഹരി പദാര്‍ഥമായ എം ഡി എം എ കൈവശം വെച്ച യുവതി ഉള്‍പ്പെടെ രണ്ടുപേരെ കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും കളമശ്ശേരി പൊലീസും ചേര്‍ന്ന് പിടികൂടി. വൈപ്പിന്‍ എളംങ്കുന്നപ്പുഴ വളപ്പ് പുളിക്കല്‍വീട്ടില്‍ ഷാജി പി സി (51), തിരുവനന്തപുരം വേങ്ങന്നൂര്‍ മുട്ടക്കട നക്കുളത്ത് വീട്ടില്‍ രേഷ്മ കെ (31) എന്നിവരാണ് അറസ്റ്റിലായത്.

city exchange

ഇടപ്പള്ളി ചമ്പോക്കടവ് റോഡ് കാച്ചപ്പിള്ളി ലൈനിലുള്ള പുളിക്കലകത്ത് അപ്പാര്‍ട്ട്‌മെന്റില്‍ മയക്കുമരുന്നു വില്‍പ്പന നടത്തുന്നുണ്ടെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എസ് ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്നും 2.70 ഗ്രാം എം ഡി എം എയും 0.14 ഗ്രാം മെത്താംഫിറ്റമിനും കണ്ടെടുത്തു.

ഉപയോഗത്തിനും വില്‍പ്പന നടത്തുന്നതിനുമായാണ് എം ഡി എം എ കൈവശം വെച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു. കളമശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ വിബിന്‍ ദാസിന്റെ നേതൃത്വത്തില്‍ യോദ്ധാവ് സ്‌ക്വാഡിന്റെ സഹായത്തോടെ കളമശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍മാരായ വിനോജ് എ, അജയകുമാര്‍ കെ പി, എ എസ് ഐ ദിലീപ്, എസ് സി പി ഒ അജ്മല്‍, സി പി ഒമാരായ നസീബ്, മനോജ്, ശരത്ത്, ഡബ്ല്യു സി പി ഒ അജു സജന എന്നിവര്‍ ഉള്‍പ്പെടുന്ന പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!