

കോഴിക്കോട്: തിരുവമ്പാടി ചേപ്പിലങ്ങോട് പന്ത്രണ്ടു വയസ്സുകാരനെ കാട്ടുപന്നി ആക്രമിച്ചു. ചേപ്പിലങ്ങോട് സ്വദേശി സനൂപിന്റെ മകന് അദ്നാനിനാ (12)ണ് പരിക്കേറ്റത്.

രാവിലെ ഒമ്പതരയ്ക്കായിരുന്നു സംഭവം. സൈക്കിളില്‍ പോകുമ്പോള്‍ കാട്ടുപന്നി ഇടിച്ചുവീഴ്ത്തുകായിരുന്നു. അദ്നാന്റെ ഇരുകാലുകളിലും കാട്ടുപന്നിയുടെ കുത്തേറ്റു. പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പന്നിയെ വനവംകുപ്പിന്റെ എം പാനല്‍ ഷൂട്ടര്‍ പിന്നീട് സ്ഥലത്തെത്തി വെടിവെച്ച് കൊല്ലുകയായിരുന്നു.

സമീപത്തെ വീടിനുള്ളില്‍ കുടുങ്ങിയ നിലയില്‍ ആയിരുന്നു പന്നി. കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തില്‍ വെടിവെച്ച് കൊല്ലാന്‍ വനംവകുപ്പ് കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്.

