

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ യു ഡബ്ല്യു ജെ) തെരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രസിഡന്റായി എം വി വിനീത തെരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ വീക്ഷണം ദിനപത്രത്തിലെ റിപ്പോര്‍ട്ടറായ വിനീത കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ചരിത്രത്തിലെ പ്രഥമ വനിതാ പ്രസിഡന്റാണ്.

78 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാതൃഭൂമിയിലെ എം പി സൂര്യദാസിനെയാണ് വിനീത പരാജയപ്പെടുത്തിയത്. പോള്‍ ചെയ്ത 3001ല്‍ 1515 വോട്ടുകള്‍ വിനീത നേടി. 48 വോട്ടുകള്‍ അസാധുവായി.
